റമദാന് മാസം സംസ്ക്കരണത്തിന്റെയും പരി
ശുദ്ധിയുടേതുമാണ്. ശരീരത്തിനും മനസ്സിനും
പുതുജീവന്‍ ലഭിക്കുന്ന ശീലങ്ങളിലൂടെയും ചിന്ത
കളിലൂടെയും പ്രവൃത്തികളിലൂടെയും കടന്നുപോ
കുന്ന സമയമാണിത്. അല്പം ആസൂത്രിതമായി
പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഈ മാസത്തെ അപൂ
ര്‍വ അവസരമായിക്കണ്ട് നിരവധി ലക്ഷ്യങ്ങള്‍ നിറ
വേറ്റാന്‍ കഴിയും.
ശരീരവും മനസ്സും ആത്മാവും ശുചീകരിക്കപ്പെടു
ന്ന ആത്മസംസ്ക്കരണ പ്രക്രിയയിലൂടെയാണ് റമ
ദാന്‍ അനുഷ്ഠിക്കുന്ന ഓരോ മനുഷ്യരും കടന്നുപോ
കുന്നത്. ആത്മീയമായ വെളിച്ചവും ഊര്‍ജ്ജവും ന
മ്മളില്‍ നിറയുന്ന ദിവസങ്ങള്‍ കൂടിയാണ്. അവ നി
ലനിര്‍ത്താന്‍ സാധിച്ചാല്‍ കൂടുതല്‍ വിജയകരവും
അര്‍ത്ഥപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമു
ക്ക് കഴിയും. ഭയം, കുറ്റബ�ോധം, നാണക്കേട്, സംശ
യം, ആര്‍ത്തി, അമിതമായ ആഗ്രഹം തുടങ്ങിയ മോ
ശം വികാരങ്ങളകന്ന് സ്നേഹം, ദയ, കരുണ, അടു
പ്പം തുടങ്ങിയ പോസിറ്റീവ് വികാരങ്ങള്‍ നമ്മളില്‍
നിറയുന്നതിനാല്‍ നമുക്ക്ആത്മീയമായ ഉയര്‍ച്ച ഉ
ണ്ടാകുന്നു. അത് മുന്നോട്ടുള്ള ജീവിതത്തിലും നില
നിര്‍ത്താനും തുടരാനും കഴിഞ്ഞാല്‍ ജീവിതം മനോ
ഹരമായിത്തീരും. മറ്റുള്ളവരോട് ക്ഷമിക്കാനും പൊ
റുക്കാനും അവരെ സ്നേഹിക്കാനും മനസ്സിലാക്കാ
നും ശ്രമിക്കുന്ന ഉത്തമ മനുഷ്യരായി മാറാന്‍ അത്
നമ്മളെ പ്രാപ്തരാക്കുന്നു.
എന്തുകൊണ്ടും മനസ്സിന് സമാധാനവും ശാന്തി
യും ലഭിക്കുന്ന ദിവസങ്ങളായതിനാല്‍ പ്രവൃത്തിക
ളില്‍ കൂടുതലായി ഏര്‍പ്പെടാനുള്ള അവസരമാണി
ത്. റമദാന് സമയം ആന്തരികാവയവങ്ങള്‍ക്ക് വി
ശ്രമം നല്‍കുകയും അതുവഴി ശരീരം ശുദ്ധീകരിക്ക
പ്പെടുകയും ചെയ്യുന്നു. മോശം ചിന്തകളില്ലാതെ തു
ടരുന്നതിനാല്‍ ക്രിയേറ്റീവായും കാര്യക്ഷമമായും
പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. കോശങ്ങള്‍ക്ക് പുന
രുജ്ജീവനം സംഭവിക്കുന്നു എന്നതിനാല്‍ നിങ്ങള്‍
കൂടുതല്‍ ഫ്രഷായും ഊര്‍ജ്ജസ്വലരായും കാണ
പ്പെടും. ഇതെല്ലാം നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള
മൂലധനമായി കരുതണം.ഈ എനര്‍ജിയെ പ്രവൃ
ത്തികളിലേക്ക് വഴിതിരിച്ചുവിട്ട് ആഗ്രഹങ്ങളും ല
ക്ഷ്യങ്ങളും നിറവേറ്റാനുള്ള ഉപാധിയായി ഉപയോ
ഗിക്കണം.
വികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്ന മാസം കൂ
ടിയാണ് റമദാന്. മറ്റുള്ളവരെക്കുറിച്ച് നല്ലതു മാത്രം
ചിന്തിക്കാനും അവര്‍ക്കുവേണ്ടി നല്ലതു പ്രവര്‍ത്തി
ക്കാനും കിട്ടുന്ന അവസരമെന്ന നിലയില്‍ അതൊ
രു ശീലമാക്കി മാറ്റാന്‍ ശ്രമിക്കുക. ഭക്ഷണം ഒഴിവാ
ക്കല്‍ മാത്രമല്ല വ്രതം എന്നു മനസ്സിലാക്കാന്‍ കൂടി
യാണ് റമദാന് മാസം നമ്മോടു പറയുന്നത്. പഞ്ചേ
ന്ദ്രിയങ്ങള്‍ക്കും വിശ്രമവും വ്രതവും നല്‍കണം. എ
ങ്കില്‍ മാത്രമേ ശാരീരികവും മാനസികവുമായ ശു
ദ്ധീകരണം സംഭവിക്കുകയുള്ളൂ. വൈകാരിക പക്വ
തയാര്ജ്ജിക്കാന് ഇത് പ്രയോജനം ചെയ്യും.
ശാരീരികാരോഗ്യവും സൗഖ്യവും കൈവരിക്കാ
ന് റമദാന് മാസത്തെ ഒരവസരമായി ഉപയോഗി
ക്കുക. ഉപവാസം അനുഷ്ഠിക്കുന്നത് വ്രതം മുറിക്കു
മ്പോള്‍ അമിതമായി കഴിക്കാനും വിശ്രമിക്കാനുമു
ള്ള അവസരമാണെന്ന് കരുതരുത്. മിതമായി കഴി
ക്കുകയും ആവശ്യത്തിനു മാത്രം വ്യായാമം ചെയ്യു
കയും വേണം. ഭക്ഷണം അമിതമാകുന്നത് വിപരീ
ത ഫലമായിരിക്കും ചെയ്യുക. അസുഖങ്ങളെ തട
യാനും ജീവിതശൈലിയില്‍ ഗുണപരമായ മാറ്റങ്ങ
ള്‍ വരുത്തി പുതിയ ജീവിതക്രമം രൂപപ്പെടുത്താനും
ഈ മാസത്തെ ഉപയോഗിക്കുക. മടി മാറും എന്ന
താണ് റമദാന് ഉപവാസത്തിന്റെ മറ്റൊരു ഗുണം. ഭ
ക്ഷണം പോലുള്ള നിരവധി ചിന്തകളില്ലാതെ ഫ്രീ
യായി ലഭിക്കുന്ന സമയം നിങ്ങളുടെ ജോലികളും
മറ്റും പൂര്‍ത്തിയാക്കാനായി ഉപയോഗിക്കുക. സമാ
ധാനത്തോടെയും സന്തോഷത്തോടെയും ശ്രദ്ധ
യോടെയും കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന സമയ
മാണിത്. അതിനെ ഫലവത്തായി ഉപയോഗിച്ചാല്‍
നല്ല വ്യക്തികളായി മാറാനും നിങ്ങളുടെ ലക്ഷ്യങ്ങ
ള്‍ നേടിയെടുക്കാനും കഴിയും