നമ്മുടെ ഉള്ളിലുള്ള ഇമ�ോഷനുകളെ നിയന്ത്രിച്ച്വിജയത്തിലേക്ക് എ
ത്താന് പ്രേരിപ്പിക്കുന്ന ഘടകമാണ് വില്‍ പവര്‍. ഇത് വികസിപ്പിക്കു
ന്നത് പ്രയാസമുള്ള കാര്യമായാണ് പൊതുവെ കരുതപ്പെടുന്നത്. എ
ന്നാല്, വില്‍ പവര്‍ ഒരു മസില് പോലെയാണ്. ദിവസേന വ്യായാമം
ചെയ്ത് മസില്ശേഷി വര്‍ധിപ്പിക്കുന്നതുപോലെ വില്പവറിനെയും ദി
നേനയുള്ള ചെറിയ പരിശീലനങ്ങളിലൂടെ മൂര്ച്ചപ്പെടുത്തിയെടുക്കാ
ന് കഴിയും. ഇമ�ോഷന്സ് നിയന്ത്രിക്കാനും അഡിക്ഷനില്‍ നിന്ന് പു
റത്തുകടക്കാനും ആഴമുള്ള, തീവ്രമായ ആഗ്രഹമ�ോ പാഷനോ ആവ
ശ്യമാണ്. ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച്എല്ലാ ദിവസവും രാവിലെ
ഉണര്‍ന്ന് പഠിക്കുക എന്നത് വില്‍ പവര്‍ ഉണ്ടെങ്കില്‍ മാത്രം നടക്കുന്ന
കാര്യമാണ്. നിങ്ങള്‍ക്ക് ഭാവിയെക്കുറിച്ച്വ്യക്തമായ ധാരണയും ശ
ക്തമായ പ്ലാനും ഉണ്ടെങ്കില്‍ മാത്രമേ അത്സ്ഥിരമായി ചെയ്യാന്‍ കഴി
യൂ. നമ്മുടെ തന്നെ ഉള്ളിലെ പ്രതിരോധങ്ങളെ എതിര്ത്തുനില്ക്കാ
നും നമുക്കു വേണ്ടതിലേക്ക് ബുദ്ധിയെ നയിക്കാനും വില്‍ പവര്‍ സ
ഹായിക്കുന്നു. വിജയത്തിലേക്കുള്ള ഏറ്റവും ചെറുതും എളുപ്പമുള്ള
തുമായ വഴിയാണ് വില്‍ പവര്‍.
വില്‍ പവര്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നവര്‍ ജീവിതത്തില്‍ ഏ
തു മേഖലയിലും വിജയിക്കുന്നു. ഇത് വളര്‍ത്തിയെടുക്കുന്നതിന് ചെ
റുപ്പം മുതലേ ശ്രദ്ധിക്കണം. അതിന്ആദ്യം ഒരു ലക്ഷ്യം ഉണ്ടാകണം.
ലക്ഷ്യത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയും അതിനായി ദിവസവും പ്ര
വര്‍ത്തിക്കുകയും വേണം. മറ്റൊന്ന്,സ്ഥിരമായി മെന്റല്‍ ഇമാജിനേഷ
ന് വേണം. നിങ്ങള്‍ വിജയത്തിലെത്തുന്നതുംഅതില് ജീവിക്കുന്നതും
വിഷ്വലൈസ് ചെയ്യണം. അത് കൂടുതല്‍ കൂടുതല്‍ ലക്ഷ്യത്തിനു വേ
ണ്ടി പ്രയത്നിക്കാന്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്കുന്നു. ഏറ്റവും പ്രധാ
നപ്പെട്ട മറ്റൊരു കാര്യം ഡെഡ്ലൈന് കൃത്യമായി പാലിക്കുകഎന്നതാ
ണ്.ആദ്യമാദ്യം ചെറിയ കാര്യങ്ങളില്‍ ഡെഡ്ലൈന് പാലിക്കാന്‍ ശ്ര
മിക്കുക. അതിലുണ്ടാകുന്ന വിജയം നിങ്ങള്‍ക്ക് പ്രചോദനം നല്കു
ന്നു. അത് വലിയ കാര്യങ്ങള്‍ നേടാന്‍ നിങ്ങളെ സഹായിക്കുന്നു. നി
ങ്ങള്‍ക്ക് ഏറ്റവുംആകര്ഷണമുള്ള ഒരു സാധനം കൈയില്സൂക്ഷിച്ച്
അത് ഉപയോഗിക്കാതിരിക്കാന്‍ നോക്കുക. ഉദാ: ചോക്ലേറ്റ്. ചോക്ലേറ്റ്
ബാഗില്സൂക്ഷിക്കുക. 24 മണിക്കൂര്‍ കഴിഞ്ഞുമാത്രമേ കഴിക്കൂ എന്ന്
തീരുമാനിക്കുക. ഇതുപോലെ നിങ്ങള്‍ക്ക് ഫ�ോണിന്റെയും സോഷ്യ
ല്‍ മീഡിയയുടെയും ഉപയോഗം കുറക്കാന്‍ സാധിക്കും.
ദിവസവും അഞ്ചു മുതല്‍ പത്ത് മിനിറ്റ് വരെ മെഡിറ്റേഷന്‍ ചെയ്യു
ന്നത് വില്‍പവര്‍ വര്‍ധിപ്പിക്കാന്‍ നിങ്ങളെ സഹായിക്കും. സൈലന്‍സ്
ശീലിക്കുന്നതും വില്‍ പവര്‍ കൂട്ടാന്‍ നിങ്ങളെ സഹായിക്കുന്നു. അതു
പോലെത്തന്നെ ഇടയ്ക്ക് ഫാസ്റ്റിങ് ചെയ്യുന്നതും വില്‍ പവറിന്റെ വളര്‍ച്ച
യ്ക്ക് നല്ലതാണ്.
വളരെ പ്രിയപ്പെട്ട ഒരു കാര്യം നീട്ടി
വെക്കുന്നതും വില്‍ പവറിന്റെ ശേഷി
യെ സ്വാധീനിക്കുന്നു. സ്ഥിരതയാണ്
ഏറ്റവും പ്രധാനം. ദിവസവും വ്യായാ
മം ചെയ്താല്‍ മാത്രമാണ് മസില്ശേഷി
വര്‍ധിക്കുക എന്നതുപോലെ എല്ലാ ദി
വസവും പ്രവര്‍ത്തിച്ചാല്‍ മാത്രമേ വില്‍
പവറും വികസിക്കുകയുള്ളൂ.
പരിശീലനം മികച്ചതായാല്‍ മാത്രമേ
മികച്ച വിജയങ്ങള്‍ നേടാന്‍ കഴിയൂ. അ
തിനാല്‍ പരിശീലനത്തിന്സ്ഥിരത ഉറ
പ്പാക്കുക